കെഎസ്ആർടിസിയുടെ വനിതാ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി കൊല്ലം ജില്ലയിൽ വലിയ മുന്നേറ്റം തുടരുന്നു. പദ്ധതി ആരംഭിച്ച് ആദ്യ 15 ദിവസത്തിനുള്ളിൽ ജില്ലയിൽ മാത്രം 30,27,308 സൗജന്യ യാത്രകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സീറോ ടിക്കറ്റ് സംവിധാനത്തിലൂടെ ജില്ലയിലെ സ്ത്രീകൾക്ക് ഈ കാലയളവിൽ ആകെ 5,54,15,864 രൂപയുടെ സാമ്പത്തിക ലാഭമാണ് ഉണ്ടായിരിക്കുന്നത്. ജൂൺ 15-നാണ് ഈ സൗജന്യ യാത്രാ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
അന്നുമുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ദൃശ്യമാകുന്നത്. ജില്ലയിലെ ഒൻപത് ഡിപ്പോകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചതിൽ നിന്നും ഏറ്റവും കൂടുതൽ ഓർഡിനറി ബസ് സർവീസുകൾ നടത്തുന്നതും, കൂടുതൽ വനിതാ യാത്രക്കാർ പ്രയോജനപ്പെടുത്തുന്നതും കൊട്ടാരക്കര ഡിപ്പോയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

