ആഡംബര വിവാഹങ്ങൾ പതിവായ കാലത്ത്, സ്വർണാഭരണങ്ങൾ പൂർണ്ണമായും ഒഴിവാക്കി വിവാഹവേദിയിലെത്തിയ വധുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹർഷ പാത്തു ആണ് ലളിതമായ വിവാഹത്തിലൂടെ ശ്രദ്ധേയമായ മാതൃക സൃഷ്ടിച്ചത്.
നസിം മുഹമ്മദ് ആണ് വരൻ. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹം നടന്നത്.
വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ്, ആഭരണങ്ങൾ അണിയാതെ വധു എത്തിയ കാര്യം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ തീരുമാനത്തെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
“സ്വർണഭരണങ്ങൾ ഓവർരേറ്റഡ് ആണെന്ന് മനസ്സിലായി ഈ വീഡിയോ കണ്ടപ്പോൾ” എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. ആഭരണങ്ങളില്ലാതെ വധുവിനെ കാണാൻ സാധിച്ചതിലുള്ള സന്തോഷം ആരാധകർ കമന്റുകളിലൂടെ പങ്കുവെക്കുന്നു.
ഇതൊരു വെറും വിവാഹമല്ലെന്നും വലിയൊരു പ്രചോദനമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആഭരണങ്ങളുടെ തിളക്കത്തേക്കാൾ ഉപരിയായി, ആത്മവിശ്വാസവും പുഞ്ചിരിയുമാണ് ഒരു സ്ത്രീയുടെ യഥാർത്ഥ സൗന്ദര്യമെന്ന് ഹർഷ പാത്തു തെളിയിച്ചതായി സോഷ്യൽ മീഡിയ ഒന്നടങ്കം വിലയിരുത്തുന്നു.
മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശിനിയായ ഹർഷ പാത്തു ഇല്യുസ്ട്രേറ്ററും മേക്കപ്പ് ആർട്ടിസ്റ്റും ഹെന്ന ആർട്ടിസ്റ്റുമാണ്. ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്യക്തികൂടിയാണ് ഇവർ.
വിവാഹ വേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തിയത് സൽമാൻ ഹാദിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

