കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിയായ പി.പി.
ദിവ്യയെ പിന്തുണച്ച് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.
ഹർഷകുമാർ രംഗത്ത്. പി.പി.
ദിവ്യ തെറ്റുകാരിയല്ലെന്നും, ഈ വിഷയത്തിൽ സി.ബി.ഐ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ ഭരണാധികാരികൾക്ക് അവരെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നും ഇത് കാലങ്ങളായി തുടരുന്ന രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നിലവിലുള്ള അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനെ തുടർന്ന് നവീൻ ബാബുവിന്റെ ഭാര്യ സർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സംഭവത്തെക്കുറിച്ച് പി.ബി. ഹർഷകുമാർ പറയുന്നത് ഇങ്ങനെ: “ഭരണാധികാരി എന്ന നിലയിൽ പി.പി.
ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായായിരിക്കെ അവിടെയുള്ള ആളൊരു പെട്രോൾ പമ്പിന് അപേക്ഷ നൽകുന്നു. ആ അപേക്ഷ തീരുമാനമാകാതെ മാറ്റി വെക്കുന്നു.
നിർദേശമല്ലാതെ പി.പി. ദിവ്യയും ചെയ്തിട്ടില്ല.
പിപി ദവ്യ നിരന്തരമായി പറഞ്ഞിട്ടും അക്കാര്യത്തിൽ തീരുമാനമെടുക്കാതിരുന്ന നവീൻ ബാബു ഒരു സുപ്രഭാതത്തിൽ അതിന് അനുമതി കൊടുത്തത് അവർ അറിയുന്നു. ഉദ്യോഗസ്ഥൻമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ ഭരണാധികാരികൾ ചോദ്യം ചെയ്യും.
അത് ഇന്നും ഇന്നലെയുമുള്ളതല്ല. പണ്ട് മുതലേ അങ്ങനെയാണ്.” നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി.
ദിവ്യയുടെ പരാമർശങ്ങളാണെന്ന ആരോപണം ശക്തമായി നിലനിൽക്കെയാണ് സി.പി.ഐ.എം നേതാവിന്റെ ഈ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

