കണ്ണൂർ മുഴപ്പിലങ്ങാട് മൊയ്തു പാലത്തിന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്.
കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസും, ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു ലോറിയിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

