അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്കി ഡേ ഡ്രോയിൽ വീണ്ടും വമ്പൻ സമ്മാന വിജയി. ഇത്തവണ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയത് അബുദാബിയിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിയായ തയബ് ഖാൻ ആണ്.
നറുക്കെടുപ്പിലെ ഏഴ് നമ്പറുകളും കൃത്യമായി മാച്ച് ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 2025 ഒക്ടോബറിൽ 100 മില്യൺ ദിർഹത്തിന്റെ റെക്കോർഡ് സമ്മാനത്തുക വിതരണം ചെയ്തതിന് ശേഷം ലക്കി ഡേ ഡ്രോയിൽ ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.
ഇതിനു പുറമെ, കഴിഞ്ഞ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ മറ്റൊരു വിജയി 5 മില്യൺ ദിർഹം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 29-ന് നടന്ന നറുക്കെടുപ്പിനെക്കുറിച്ച് തയബ് ഖാൻ പ്രതികരിച്ചത് ഇങ്ങനെയാണ്: “വളരെ അതിശയകരമായ അനുഭവമാണിത്.
ആകാശത്താണെന്ന് തോന്നിപ്പോകുന്നു. ഞാൻ വെറുതെ തെരഞ്ഞെടുത്ത നമ്പറുകളാണ്.
ഡ്രോ കണ്ടതുമില്ല. ഇമെയിലിലൂടെയാണ് വിജയിയായത് തിരിച്ചറിഞ്ഞത്.
വല്ലാത്തൊരു അനുഭവമായിരുന്നു അത്.” ഈ വിജയത്തെക്കുറിച്ച് ലക്കി ഡേ ഡ്രോ അധികൃതർ ഔദ്യോഗികമായി അറിയിച്ചത് ഇങ്ങനെയാണ്: “ഇത് ലക്കി ഡേ ഡ്രോയെ സംബന്ധിച്ച് സുപ്രധാന നിമിഷമാണ്. 100 മില്യൺ ദിർഹം ജാക്ക്പോട്ടിന് ശേഷം രണ്ടാമതൊരു ഗ്രാൻഡ് പ്രൈസ് വിജയിയെ സൃഷ്ടിക്കാൻ കഴിഞ്ഞു.
കൂടാതെ രണ്ട് 5 മില്യൺ ദിർഹം വിജയികളുമായി. ആഴ്ച്ചയിൽ രണ്ടു തവണയുള്ള ഡ്രോയാണ് ഇവ.
അർത്ഥപൂർണമായ അവസരങ്ങൾ എല്ലാവർക്കും നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിജയികൾക്ക് ആശംസകൾ.
ഇനിയും സുരക്ഷിതവും സുതാര്യവുമായ ഗെയിമിങ് അനുഭവം നൽകുന്നത് തുടരും.” നിലവിൽ ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 9.30-നാണ് നറുക്കെടുപ്പുകൾ നടക്കുന്നത്. 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിനും 5 മില്യൺ ദിർഹം രണ്ടാം സമ്മാനത്തിനും പുറമെ, ലക്കി ചാൻസിലൂടെ മൂന്ന് പേർക്ക് 50,000 ദിർഹം വീതവും ലഭിക്കുന്നുണ്ട്.
ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരത്തോടെ സുതാര്യമായ രീതിയിലാണ് ഈ ഗെയിമുകൾ സംഘടിപ്പിക്കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള പങ്കാളിത്തത്തിന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

