ഷൊർണ്ണൂർ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജാസ് ചിക്കൻ സെന്ററിൽ അസാധാരണമായ കാഴ്ച. രണ്ട് കാലുകൾക്ക് പകരം നാല് കാലുകളുള്ള ബ്രോയ്ലർ കോഴിയാണ് പ്രദേശത്ത് ചർച്ചാവിഷയമായിരിക്കുന്നത്.
ഏകദേശം രണ്ടര കിലോയോളം ഭാരമുള്ള കോഴിക്ക് നടക്കുമ്പോൾ മുൻവശത്തെ രണ്ട് കാലുകൾ മാത്രമാണ് നിലത്തുതട്ടുന്നത്. പിന്നിലെ രണ്ട് കാലുകൾ ശരീരത്തോട് ചേർന്ന് നിൽക്കുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ 20 വർഷമായി കോഴിയിറച്ചി വ്യാപാര രംഗത്തുള്ള ഷൊർണ്ണൂർ സ്വദേശി ജാസിമിന്റേതാണ് ഈ സ്ഥാപനം. മണ്ണാർക്കാട് നിന്ന് എത്തിച്ച കോഴികളുടെ ലോഡിലാണ് ഈ അപൂർവ്വയിനം കോഴിയെ കണ്ടെത്തിയത്.
സംഭവം അറിഞ്ഞ് നിരവധി ആളുകളാണ് കോഴിയെ കാണാൻ കടയിലേക്ക് എത്തുന്നത്. കോഴിയുടെ അപൂർവ്വത പരിഗണിച്ച് ഇതിനെ വിൽപനയ്ക്കായി ഉപയോഗിക്കില്ലെന്ന് ഉടമ വ്യക്തമാക്കി.
ജനിതക വ്യതിയാനങ്ങൾ അല്ലെങ്കിൽ ഭ്രൂണാവസ്ഥയിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ മൂലമാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരത്തിൽ നാല് കാലുകളുമായി കോഴിക്കുഞ്ഞുങ്ങൾ ജനിക്കുന്നത് വളരെ അപൂർവ്വമായ ഒന്നാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

