നെടുമങ്ങാട് നിവാസികളെ നടുക്കിയ പിഞ്ചു ബാലന്റെ കൊലപാതകത്തിൽ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധം ഉയരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്.
ഈ ക്രൂരതയ്ക്കെതിരെ അമ്മമാരടക്കം നിരവധി പേർ രംഗത്തെത്തുകയും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ തന്റെ വേദന പങ്കുവെച്ചുകൊണ്ട് പ്രശസ്ത ഗായിക കെ എസ് ചിത്ര രംഗത്തെത്തി.
സമൂഹമാധ്യമത്തിലൂടെയാണ് അവർ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. കെ എസ് ചിത്രയുടെ വാക്കുകൾ ഇപ്രകാരം: “കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അർഷിദ് മോൻ്റെ വിയോഗ വാർത്ത ഉള്ളുലയ്ക്കുന്നു.
മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു.
ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാർത്ഥനകൾ മാത്രം!” ഈ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് പ്രതിഷേധവും വേദനയും പങ്കുവെക്കുന്നത്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ജനകീയമായ ഇടപെടൽ വേണമെന്നും, ഇത്തരക്കാർ സമൂഹത്തിൽ തുടരുന്നത് വലിയ ഭീഷണിയാണെന്നും കമന്റുകളിലൂടെ പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നു. പിഞ്ചുകുഞ്ഞിന്റെ അവസ്ഥ ഓർക്കുമ്പോൾ അങ്ങേയറ്റം ദുഃഖം തോന്നുന്നുവെന്നും, മനുഷ്യത്വം മറന്നുള്ള ഇത്തരം പ്രവൃത്തികൾക്കെതിരെ കടുത്ത നടപടികൾ വേണമെന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

