പാലക്കാട്: അട്ടപ്പാടിയിൽ കടുവാ കണക്കെടുപ്പിന് പോയ അഞ്ചംഗ വനപാലക സംഘം ഉൾവനത്തിൽ കുടുങ്ങി. പുതൂർ മൂലക്കൊമ്പ് വനമേഖലയിൽ വെച്ച് വൈകുന്നേരത്തോടെയാണ് രണ്ട് വനിതകൾ ഉൾപ്പെട്ട
സംഘത്തിന് വഴിതെറ്റിയത്. ഇവരുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിനായി പുതൂരിൽ നിന്നുള്ള ദ്രുതകർമ്മ സേന (ആർആർടി) സംഘം പുറപ്പെട്ടതായും വനംവകുപ്പ് അധികൃതർ അറിയിച്ചു.
സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് സംഘത്തിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

