അമരാവതി: മുരസു തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ഇത് ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
നിലവിൽ ചെന്നൈയിൽ നിന്ന് 260 കിലോമീറ്ററും നെല്ലൂരിൽ നിന്ന് 320 കിലോമീറ്ററും അകലെയാണ് കാറ്റിന്റെ സ്ഥാനം. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
അപകടസാധ്യത കണക്കിലെടുത്ത് ആന്ധ്രാപ്രദേശിലെ അഞ്ച് ജില്ലകളിൽ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ, ചെന്നൈയിലും തിരുവള്ളൂരും ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗതാഗത മേഖലയിലും വലിയതോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്നും ആന്ധ്രാപ്രദേശിലേക്കുള്ള വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കി.
ഇതുവരെ ആകെ 11 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളെയാണ് ഈ തീരുമാനം ബാധിച്ചിട്ടുള്ളത്.
ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളിൽ അതീവ ജാഗ്രത തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

