തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷൻ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരിനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. തിരുവന്തപുരം കോര്പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്ന് ആദ്യഘട്ട
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ മുരളീധരൻ വ്യക്തമാക്കി. കോര്‍പ്പറേഷനിലെ 48 സീറ്റുകളിലേക്കുള്ള ആദ്യഘട്ട
സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

