വാഷിംഗ്ടൺ: ‘ടേണിംഗ് പോയിന്റ്’ എന്ന പരിപാടിക്കിടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ എറിക്ക കിർക്ക് ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ഒക്ടോബർ 29-ന് മിസിസിപ്പി സർവകലാശാലയിൽ വെച്ച് നടന്ന പരിപാടിയിലായിരുന്നു സംഭവം. ടിപിയുഎസ്എ (TPUSA) സിഇഒയും, അടുത്തിടെ കൊല്ലപ്പെട്ട
ചാർളി കിർക്കിന്റെ പങ്കാളിയുമായ എറിക്കയാണ് പരിപാടിയിൽ ജെ.ഡി. വാൻസിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്.
ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന ചാർളി കിർക്ക് കഴിഞ്ഞ മാസമാണ് വെടിയേറ്റ് മരിച്ചത്. തന്റെ പ്രസംഗത്തിൽ, വാൻസിന് അന്തരിച്ച തന്റെ ഭർത്താവുമായി ഏറെ സാമ്യങ്ങളുണ്ടെന്ന് എറിക്ക കിർക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വാൻസിനെ ആലിംഗനം ചെയ്യുമ്പോൾ എറിക്കയുടെ കൈ അദ്ദേഹത്തിന്റെ തലയ്ക്ക് പിന്നിലൂടെ ചുറ്റിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇത് അതിരു കടന്ന പ്രവൃത്തിയാണെന്ന് പ്രമുഖ സ്ട്രീമറായ സ്നീക്കോ എക്സിൽ കുറിച്ചതോടെയാണ് സംഭവം അമേരിക്കയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പരിപാടിയിൽ അന്തരിച്ച ഭർത്താവ് ചാർളി കിർക്കിനെക്കുറിച്ച് സംസാരിക്കവേ എറിക്ക വികാരാധീനയായിരുന്നു.
ജെ.ഡി. വാൻസിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ, “ആരും ഒരിക്കലും എന്റെ ഭർത്താവിന് പകരമാവില്ല, പക്ഷെ വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസിൽ അദ്ദേഹത്തിന്റെ ചില സാമ്യതകൾ ഞാൻ കാണുന്നു” എന്ന് അവർ സദസ്സിനോട് പറഞ്ഞു. ഇത് തനിക്ക് ഏറെ വൈകാരികമായ ഒരു ദിവസമാണെന്നും എറിക്ക കൂട്ടിച്ചേർത്തു. എറിക്കയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ വേദിയിലെത്തിയ ജെ.ഡി.
വാൻസിനെ അവർ ആലിംഗനം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതോടെ സ്നീക്കോയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
എന്നാൽ, ഉയർന്നുവന്ന വിമർശനങ്ങളോട് എറിക്ക കിർക്കോ ജെ.ഡി. വാൻസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വീഡിയോ ക്ലിപ്പ് എക്സ്, ടിക് ടോക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. SNEAKO speaks on the controversy over the hug between Erika Kirk and JD Vance “And then she said no man could ever compare to my husband except JD Vance, he’s way bigger. Why would you say that? Let him rest, it’s been a month.” pic.twitter.com/FdsnwVKbyd — Sneako Updates (@Sneak0o) October 31, 2025
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

