തമിഴ്നാട് സര്‍ക്കാര്‍ വനിതകള്‍ക്കായി ആവിഷ്കരിച്ച വിപുലീകരിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘വെട്രി പയണം’ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. കോയമ്പേട് ബസ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം പ്രതിദിനം 84.32 ലക്ഷം സ്ത്രീകള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ഇതുവരെ പ്രത്യേക ബസുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സൗജന്യ യാത്രാസൗകര്യമാണ് ഇന്നു മുതല്‍ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ്, മൊഫ്യൂസല്‍ തുടങ്ങിയ വിവിധ വിഭാഗത്തിലുള്ള ബസുകളിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഏഴ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ള ആകെ 12,692 ബസുകളിലാണ് സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനും ഈ സൗജന്യ സേവനം ലഭ്യമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

