ഇടുക്കി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകി സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ഒരു ഇൻസ്റ്റാഗ്രാം വീഡിയോ. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി മുരിക്കാശ്ശേരി സെന്റ് മേരിസ് സ്കൂൾ തയ്യാറാക്കിയ റീൽസ് റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഏഴു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
വിദ്യാർഥികളെ MDMA പോലുള്ള മാരക ലഹരിവസ്തുക്കളുടെ കടത്തുകാരായി മാറ്റുന്ന സാമൂഹിക വിപത്തിനെക്കുറിച്ചാണ് വീഡിയോ സംസാരിക്കുന്നത്. ലഹരിക്ക് അടിമപ്പെട്ട
ഒരു യുവാവ് സ്കൂൾ വിദ്യാർഥിനിയെ വീട്ടിൽ വെച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതും, തുടർന്ന് പെൺകുട്ടി സമയോചിതമായി ഇടപെട്ട് പ്രിൻസിപ്പലിനെ വിവരം അറിയിക്കുന്നതുമാണ് ഇതിന്റെ പ്രമേയം. വിവരമറിഞ്ഞ് പൊലീസും അധ്യാപകരും ചേർന്ന് വിദ്യാർഥിനിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹത്തിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ലഹരിക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

