തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഇടപെടലുകളെ പ്രശംസിച്ച് മുതിർന്ന സിപിഐ നേതാവ് സി.
ദിവാകരൻ രംഗത്ത്. കേരളത്തിന്റെ സ്പന്ദനമാണ് സതീശനെന്നും അദ്ദേഹം ആയതുകൊണ്ടാണ് ചടങ്ങിൽ രണ്ട് മണിക്കൂർ കാത്തിരുന്നതെന്നും ദിവാകരൻ വ്യക്തമാക്കി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്. സാധാരണയായി താൻ ആർക്കും വേണ്ടിയും കാത്തിരിക്കാറില്ലെന്നും, എന്നാൽ സതീശൻ ആയതുകൊണ്ട് മാത്രമാണ് ഇത്രയും സമയം കാത്തിരുന്നതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
കഴിഞ്ഞ 100 ദിവസം കൊണ്ട് കേരളത്തിന്റെ താല്പര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും നടത്തുന്ന പ്രവർത്തനങ്ങളോട് പൂർണ്ണമായും സഹകരിക്കാൻ കഴിയുന്നതാണെന്നും സി.
ദിവാകരൻ തന്റെ പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

