കുവൈത്ത് സിറ്റിയിൽ ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
തുടർന്ന് വേഗത്തിൽ ഇടപെടൽ നടത്തിയ സുരക്ഷാ വിഭാഗം തീപിടിത്തം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. ഈ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം.
മറ്റൊരു സംഭവത്തിൽ, ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദ്ിൽ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുന്നവർ തടിച്ചുകൂടിയ സ്ഥലത്തേക്ക് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുകയറി 4 പേർ ജീവൻ വെടിഞ്ഞു. പത്തിലധികം ആളുകൾക്ക് ഈ ദാരുണ സംഭവത്തിൽ പരുക്കേറ്റു.
ആദ്യം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച വാഹനം, പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവറെ അധികാരികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

