തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ഭരണപരമായ സ്ഥലംമാറ്റങ്ങളും പ്രൊമോഷന് നിയമനങ്ങളും മാത്രം നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. ആശുപത്രികളുടെ സൗകര്യപ്രദമായ പ്രവര്‍ത്തനക്രമം ഉറപ്പാക്കുന്നതിനാണ് നിലവില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കുന്നതെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്കാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതേസമയം, ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടന പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഇതിനോടകം ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
രാഷ്ട്രീയ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം സ്ഥലംമാറ്റങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

