കൈക്കൂലിക്കേസിൽ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിൽ, ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി എം.ലിജു രംഗത്ത്. വകുപ്പിൽ പിടിയിലായവർ മാത്രമല്ല, കൂടുതൽ അഴിമതിക്കാരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് എം.ലിജു പറഞ്ഞു. “അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
ബാറുകാർ ഉദ്യോഗസ്ഥർക്കു കൊടുക്കുന്ന കൈക്കൂലിപ്പണം വ്യാജമദ്യ വിൽപനയിലൂടെയോ സമയക്രമം തെറ്റിച്ചു പ്രവർത്തിച്ചോ ആകും കണ്ടെത്തുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെയാണു ബാധിക്കുക.
അതൊരിക്കലും അനുവദിക്കാൻ പറ്റില്ല.” കൈക്കൂലിക്കേസിൽ പിടിയിലായ ഉന്നത ഉദ്യോഗസ്ഥനെതിരെ മുൻപും സമാനമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു എന്നത് ഗൗരവകരമായ കാര്യമാണ്. “അതെ.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മുൻകാലങ്ങൾ കൂടി പരിശോധിക്കും. അത്തരം ഉദ്യോഗസ്ഥരുടെ സർവീസിനെക്കുറിച്ചു ഗൗരവകരമായി ആലോചിക്കും,” മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കൂടുതലാണോ എന്ന ചോദ്യത്തിന്, നിലവിൽ ബാറുകളുടെ എണ്ണം കൂടുതലാണെന്ന് അഭിപ്രായമുണ്ടെന്നായിരുന്നു മറുപടി. “ഇത്രയും ബാറുകൾ കേരളത്തിൽ ആവശ്യമില്ല.
എണ്ണം കുറയ്ക്കുക പെട്ടെന്നു നടക്കില്ല. പക്ഷേ സൗകര്യങ്ങൾ കൃത്യമാകണം.
ബാറുകൾ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനു വേണ്ടി സൗകര്യങ്ങൾ കാണിക്കുകയും ഒരു ഭാഗത്ത് തൊഴുത്ത് പോലെ വിൽപന നടത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു. കോട്പ കേസുകളിൽ കൃത്യമായ ശിക്ഷാ നടപടികൾ ഉണ്ടാകുന്നില്ല എന്ന പരാതിയോട് പ്രതികരിക്കവെ, നിയമത്തിൽ ഭേദഗതികൾ വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
“കോട്പ കേന്ദ്ര ആക്ടാണ്. എങ്കിലും ശിക്ഷ ഉയർത്തണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

