തിരുവനന്തപുരം: കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നു. സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക തീരുമാനമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചത്.
തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല യോഗം ചേരാനിരിക്കെയുള്ള ഈ ഏകപക്ഷീയ വിശദീകരണത്തിലാണ് പാർട്ടി നേതൃത്വത്തിന് വിയോജിപ്പുള്ളത്. വരുന്ന വിശാല സമിതി ചർച്ചകളെ സ്വാധീനിക്കാനാണ് ഈ യോഗങ്ങളിലെ വിശദീകരണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് പൊതുവായ വിലയിരുത്തൽ.
കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് ഈ വിശദീകരണ പൊതുയോഗം ചേരുവാൻ തീരുമാനിച്ചത്. എന്നാൽ പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് ചുമതലകളുണ്ടായിരുന്ന പ്രധാന നേതാക്കൾ പോലും ഈ യോഗങ്ങളിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്.
സിസി റിപ്പോർട്ട് മറികടന്നുകൊണ്ടുള്ള വിശദീകരണ വാദങ്ങളെ മുതിർന്ന നേതാക്കൾ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട
പ്രതികരണങ്ങളിലും നേതാക്കൾക്കിടയിൽ വിയോജിപ്പുള്ളതായി വിവരമുണ്ട്. ഇത്തരം ഏകപക്ഷീയമായ പരസ്യ പ്രതികരണങ്ങൾ സിപിഐക്ക് മേൽക്കൈ നേടിക്കൊടുത്തു എന്നും നേതാക്കൾ വിലയിരുത്തുന്നു.
പിണറായി വിജയന്റെ കണ്ണൂർ പ്രസംഗങ്ങളിലെ വിവാദങ്ങൾ നിലനിൽക്കെ, നിർണ്ണായകമായ സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട
റിപ്പോർട്ട് അന്തിമമായി തയാറാക്കുകയാണ് യോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട.
തെറ്റുതിരുത്തൽ എന്ന പാർട്ടി ലക്ഷ്യത്തെ പോലും ഇത്തരം നീക്കങ്ങൾ വെല്ലുവിളിക്കുന്നുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. കൂടാതെ, സിപിഐയുമായുള്ള നിലവിലെ തർക്കങ്ങളിൽ പാർട്ടി നേതൃത്വത്തിലുണ്ടായ അഭിപ്രായ ഭിന്നതകളും ഇന്നത്തെ ചർച്ചകളിൽ കടന്നുവന്നേക്കാം.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെക്രട്ടേറിയറ്റ് യോഗം നാളെ അവസാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

