സംസ്ഥാനത്ത് മഴ ശക്തമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ കക്കയം ഡാം തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്.
ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ കാൽ അടി വീതമാണ് ഉയർത്തിയിട്ടുള്ളത്.
ഇതിന്റെ ഫലമായി കുറ്റ്യാടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും ആരും പുഴയിൽ ഇറങ്ങാൻ പാടില്ലെന്നും പുഴയോരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഇതിനിടയിൽ, ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. പാറപ്പടിയിൽ വെള്ളപ്പൊക്കത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

