ഹരിപ്പാട്: ആറാട്ടുപുഴയിൽ അറുപത്തഞ്ചുകാരനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര അഞ്ചാം വാർഡ് വലിയചിറ പടീറ്റതിൽ തങ്കച്ചൻ ആണ് മരണപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ഞായറാഴ്ച വൈകീട്ട് ആറോടെ മല്ലിക്കാട്ട് കടവിന് തെക്ക് വലിയ തോടിന്റെ വശത്തെ കൽക്കെട്ടിനോട് ചേർന്ന് ഇദ്ദേഹം വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ തങ്കച്ചനെ കണ്ടല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൽക്കെട്ടിന് മുകളിലൂടെ നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
മരണപ്പെട്ട തങ്കച്ചന്റെ ഭാര്യ: രമ.
മക്കൾ: അനീഷ്, അനി. മരുമകൾ: സന്ധ്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

