മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യനായ നടൻ ധ്യാൻ ശ്രീനിവാസൻ വീണ്ടും തന്റെ വേറിട്ട പ്രസംഗത്തിലൂടെ ശ്രദ്ധ നേടുന്നു.
പൊതുവേദികളിലെ തമാശനിറഞ്ഞ സംസാരത്തിലൂടെയും അഭിമുഖങ്ങളിലൂടെയും എപ്പോഴും ചർച്ചകളിൽ നിറയാറുള്ള താരം, അടുത്തിടെ താൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് നടത്തിയ പ്രസ്താവനയിൽ പുതിയ വിശദീകരണവുമായി രംഗത്തെത്തി. ഒരു ജ്വല്ലറി ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“ഞാന്‍ സിഎം ആവണമെന്ന് പറഞ്ഞത് വെറുതെയാണ്. തമാശയ്ക്ക് പറഞ്ഞ കാര്യമാണ്.
ഞാന്‍ സിഎം ആവണമെന്ന് പറഞ്ഞപ്പോള്‍ ഹൈബി ചേട്ടന്(ഹൈബി ഈഡൻ) എന്നെ നോക്കി ചിരിച്ചു. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്.
നിങ്ങള്‍ മുഖ്യമന്ത്രി ആവുമ്പോള്‍ ഞാന്‍ പ്രതിപക്ഷ നേതാവ് ആയിക്കോളാം. അതുകൊണ്ട് ടെന്‍ഷന്‍ വേണ്ട”, എന്നാണ് ധ്യാൻ ശ്രീനിവാസൻ തമാശരൂപേണ പറഞ്ഞത്.
തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തിലെ അനുഭവങ്ങൾ ഓർത്തെടുത്ത താരം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തന്റെതായ ശൈലിയിൽ സംസാരിച്ചു.
“നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നമ്മള് ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു.
മനസിന്റെ സൂചികയാണ് അല്ലെങ്കില്‍ മുഖത്തിന്റെ സൂചികയാണ് മനസ്. ചില ആള്‍ക്കാരുടെ മനസില്‍ ഉള്ളതെല്ലാം തന്നെ മുഖത്ത് വരും.
മനസില്‍ എന്താണോ ഉള്ളത് അത് മുഖത്ത് കാണാം.ദേഷ്യവും വിഷമവും എല്ലാം. ചില ആള്ക്കാര് ചിരിച്ചുകൊണ്ട് കഴുത്തറുക്കും.
അങ്ങനെ ഉള്ള ആള്‍ക്കാരെ നമ്മള് കണ്ടിട്ടുണ്ടാവും. അങ്ങനെയുള്ളവരുണ്ട്.
പക്ഷേ മനസില്‍ ഉള്ളതെല്ലാം തുറന്നുപറയുകയും അല്ലെങ്കില്‍ മനസിലുള്ളത് മുഖത്ത് കാണിക്കുന്ന ഞാന്‍ കണ്ട ചുരുക്കം ചില പേരില്‍ ഒരാളാണ് സിഎം വിഡി സതീശന് സര്”, എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

