പ്രമുഖ സാഹിത്യകാരനും ചിന്തകനുമായ പ്രൊഫസര്‍ എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
സാനു മാഷിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹം ചിലരെ ലക്ഷ്യമിട്ട് സംസാരിച്ചത്. തുടർഭരണം അപകടകരമാണെന്ന് ഒരിക്കലും എം.കെ.
സാനുവിന് തോന്നിയിരുന്നില്ലെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് തന്നെ പ്രസ്ഥാനത്തെ കരിവാരിതേച്ച് പൊതുസമൂഹത്തിൽ സ്വീകാര്യത നേടാൻ സാനു മാഷ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനമനസ്സുകളിൽ അതീവ ഉന്നതമായ സ്ഥാനം നേടിയെടുക്കാൻ സാനു മാഷിന് സാധിച്ചിരുന്നു. എന്നാൽ അത്തരം ജനകീയ അംഗീകാരം ലഭിക്കാത്തവരാണ് തങ്ങൾ ഇവിടെയുണ്ടെന്ന് അടയാളപ്പെടുത്താനായി നിരന്തരം ശ്രമം നടത്തുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
ഇടതുപക്ഷത്ത് നിലനിൽക്കുമ്പോൾ തന്നെ അതേ പ്രസ്ഥാനത്തെ നിരന്തരം ആക്രമിക്കുന്ന പ്രവണതയെക്കുറിച്ചുള്ള സൂചനകളാണ് ചടങ്ങിൽ പരാമർശിക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

