ഡൽഹിയിലെ ജന്തർമന്തറിൽ നടക്കാനിരുന്ന സിജെപി സമരം അട്ടിമറിക്കുവാൻ കുപ്രസിദ്ധ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ലക്ഷ്യമിട്ടിരുന്നതായി പശ്ചിമ ബംഗാൾ പൊലീസിന്റെ നിർണായക വെളിപ്പെടുത്തൽ. പൊലീസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് ജന്തർമന്തറിലെത്തി കലാപവും അട്ടിമറിയും നടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ബംഗാളിൽ പിടിയിലായ ജെയ്ഷെ ഭീകരൻ ഹമീം മണ്ഡൽ കർശനമായ ചോദ്യം ചെയ്യലിന് വിധേയനായി കൊണ്ടിരിക്കുകയാണ്. ഇയാളുടെ പെൺസുഹൃത്തായ അർപ്പിത സർക്കാർ എന്നയാളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ബംഗാൾ മുഖ്യമന്ത്രിയെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും അപായപ്പെടുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ, ബംഗാൾ മന്ത്രിയുടെ മകനെ ലക്ഷ്യം വെച്ചുകൊണ്ട് അർപ്പിത സർക്കാർ വഴി ഹണിട്രാപ്പ് പ്രവർത്തനങ്ങൾക്കും ഭീകരർ ശ്രമം നടത്തിയിരുന്നു.
പശ്ചിമ ബംഗാളിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

