സംസ്ഥാനത്ത് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായി മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജലസേചന വകുപ്പ് പ്രമുഖ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ താമസിക്കുന്ന പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള നദികളും സ്റ്റേഷനുകളും:
* പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ)
* എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ നദി (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ)
* കോട്ടയം ജില്ലയിൽ മീനച്ചിൽ നദി (പാല സ്റ്റേഷൻ)
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള നദികളും സ്റ്റേഷനുകളും:
* കോട്ടയം ജില്ലയിൽ മീനച്ചിൽ നദി (പേരൂർ സ്റ്റേഷൻ), മണിമല നദി (മണിമല സ്റ്റേഷൻ)
* തൃശൂർ ജില്ലയിൽ കരവന്നൂർ നദി (കരവന്നൂർ സ്റ്റേഷൻ)
* കണ്ണൂർ ജില്ലയിൽ വളപട്ടണം നദി (അനങ്ങോട് സ്റ്റേഷൻ)
* കാസർഗോഡ് ജില്ലയിൽ കരിയങ്കോട് നദി (ഭീമനാടി സ്റ്റേഷൻ), മോഗ്രാൽ നദി (മധുർ സ്റ്റേഷൻ)
യാതൊരു കാരണവശാലും മേൽപ്പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് കർശന മുന്നറിയിപ്പുണ്ട്.
നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദ്ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

