ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ നിര്യാണത്തെത്തുടർന്നു നടക്കുന്ന അന്ത്യകർമ്മങ്ങളിൽ, അദ്ദേഹത്തിന്റെ മകനും പുതിയ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പങ്കെടുക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇന്ത്യയിലെ പരമോന്നത നേതാവിന്റെ പ്രതിനിധിയായ ആയത്തുല്ല ഹക്കിം ഇലാഹി ആണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്.
സുരക്ഷാപരമായ കാരണങ്ങളാലാണ് ഇത്തരമൊരു തീരുമാനമെന്ന് ആയത്തുല്ല ഹക്കിം ഇലാഹി വ്യക്തമാക്കി. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും ജനങ്ങളുമായി സംവദിക്കാനും മുജ്തബ ഖമനയി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് അതിന് അനുമതി നൽകിയിട്ടില്ല.
സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് ഇദ്ദേഹത്തെ പൊതുചടങ്ങുകളിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ആയത്തുല്ല ഹക്കിം ഇലാഹി വെളിപ്പെടുത്തി. പശ്ചിമേഷ്യയിൽ ഇസ്രായേലുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കെയാണ് സുരക്ഷാപരമായ ഈ നിർണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

