പാലക്കാട് ജില്ലയിൽ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക സുരക്ഷാ പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെ പഴംപുള്ളിയിലാണ് സംഭവം നടന്നത്. മലമ്പുഴ ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം അരങ്ങേറിയത്.
വാഹനത്തിലുണ്ടായിരുന്ന സംഘം മദ്യപിച്ചിരുന്നതായും വാഹനത്തിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് എസ്ഐ ജോൺ സേവ്യർ വിശദീകരിച്ചത് ഇപ്രകാരമാണ്: “വാഹനം പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ ‘നീ പോടാ’ എന്ന് പറഞ്ഞ് തള്ളുകയും അടിക്കുകയുമായിരുന്നു”.
ബലപ്രയോഗത്തിലൂടെ പ്രതികളിലൊരാളെ പൊലീസ് വാഹനത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ തന്റെ കഴുത്തിന് ചവിട്ടിയതായും അദ്ദേഹം വ്യക്തമാക്കി. ഈ സംഘർഷത്തിനിടെ എസ്ഐയുടെ കണ്ണട
തകർന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണ്ണാർക്കാട് സ്വദേശിയായ ജിഗേഷ് ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെല്ലാവരും മണ്ണാർക്കാട് സ്വദേശികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

