നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലുണ്ടായ പരാജയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ച പാർട്ടി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. കീഴ്ാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെയാണ് പാർട്ടി ഘടകങ്ങൾ നടപടിയെടുത്തത്.
ഇതിന്റെ ഭാഗമായി കെ പി പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും, ഷൈജു ചാലപ്പുറത്തിനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി നേരത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു.
ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും സ്ഥാനാർഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അത് മുഖവിലക്കെടുത്തില്ല എന്ന വിമർശനം ഉയർന്നിരുന്നു. എം വി ഗോവിന്ദൻ പങ്കെടുത്ത കമ്മിറ്റിയിൽ പോലും ജില്ലാ ഘടകം കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്നും, നേതൃത്വം ആ നിർദേശങ്ങൾ അവഗണിച്ചതാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്നും പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

