ന്യൂഡൽഹി: വ്യക്തിഗത ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ഒരു മാസം കൂടി മാത്രം. ഐടിആർ–1, ഐടിആർ–2 ഫോമുകൾ ഉപയോഗിക്കുന്ന നികുതിദായകർ ജൂലൈ 31-നകം റിട്ടേൺ സമർപ്പിക്കേണ്ടതാണ്.
നിലവിൽ സമയപരിധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമായിട്ടില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഡിസംബർ 31 വരെ അവസരമുണ്ടെങ്കിലും, പിഴത്തുക നൽകേണ്ടി വരും.
വാർഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർ 5,000 രൂപയും, 5 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർ 1,000 രൂപയും ലേറ്റ് ഫീ ഇനത്തിൽ അടയ്ക്കണം. റിട്ടേൺ ഫയൽ ചെയ്തവരിൽ തിരുത്തലുകൾ ആവശ്യമുള്ളവർക്ക് റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാൻ 2027 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
എന്നാൽ, ഡിസംബർ 31-ന് ശേഷമാണ് റിവൈസ്ഡ് റിട്ടേൺ നൽകുന്നതെങ്കിൽ പിഴ ഈടാക്കുന്നതാണ്. നികുതി ഓഡിറ്റ് ആവശ്യമില്ലാത്ത ഐടിആർ–3, ഐടിആർ–4 ഫോമുകൾ സമർപ്പിക്കുന്നവർക്കുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആയി നിശ്ചയിച്ചിരിക്കുന്നു.
നികുതിദായകർ പിഴ ഒഴിവാക്കുന്നതിനായി നിശ്ചിത തീയതികൾക്കുള്ളിൽ തന്നെ രേഖകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

