നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെ നിയമനടപടികളുമായി നടി അൻസിബ ഹസൻ വീണ്ടും കോടതിയിൽ. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (9) മുൻപാകെയാണ് ഇതുസംബന്ധിച്ച ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
യൂട്യൂബ് ചാനലുകൾ വഴി തനിക്കെതിരെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഹർജി. നേരത്തെ ഈ വിഷയത്തിൽ പാലാരിവട്ടം പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികളോ എഫ്ഐആർ രജിസ്റ്റർ ചെയ്യലോ ഉണ്ടായിരുന്നില്ല.
പോലീസ് കേസ് എടുക്കാൻ വിമുഖത കാട്ടിയ സാഹചര്യത്തിലാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പരാതി പരിഗണിച്ച കോടതി, വിഷയത്തിൽ വിശദീകരണം നൽകാൻ പോലീസിന് നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

