സാമൂഹിക മാധ്യമങ്ങളിൽ ഏറെ നാളായി തുടരുന്ന രേണു സുധി, കിച്ചു എന്നിവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പുതിയ തലത്തിലേക്ക്. കിച്ചു പങ്കുവെച്ച വീഡിയോയ്ക്ക് മുനാസിർ ഖാൻ എന്ന കണ്ടന്റ് ക്രിയേറ്റർ നൽകിയ പ്രതികരണമാണ് വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തിയത്.
വീഡിയോയിൽ രേണുവിന്റെ സബ്സ്ക്രിപ്ഷൻ വീഡിയോ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാണിച്ചുകൊണ്ട് കിച്ചു സംസാരിച്ചിരുന്നു. തന്റെ അമ്മയ്ക്ക് അസുഖം ഭേദമാകട്ടെ എന്ന് ആശംസിച്ച അദ്ദേഹം, ചില സ്വകാര്യ ചാറ്റുകളും പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉടലെടുത്തു. ഈ സാഹചര്യത്തിൽ താൻ ഒരു വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു എന്ന് കിച്ചു പിന്നീട് കമന്റ് ബോക്സിലൂടെ വ്യക്തമാക്കി.
“ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ഒന്നും ഞാൻ വിചാരിച്ചത് അല്ല. എന്റെ അവസ്ഥ കൊണ്ട് പറഞ്ഞതാ..ഞാൻ ആരെയും കുറ്റപ്പെടുത്താൻ ഇട്ടത് അല്ല” എന്നാണ് കിച്ചു കുറിച്ചത്.
ഇതിനെ പിന്തുണച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മറുഭാഗത്ത്, രേണു സുധി ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തി.
തന്നെ മേലിൽ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട രേണു, കിച്ചു എന്ന രാഹുൽ ദാസിനെക്കുറിച്ച് ചിങ്ങവനം ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചാൽ വിവരങ്ങൾ ലഭ്യമാകുമെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു.
തന്റെ ഭാവിയെ ബാധിക്കുന്ന കാര്യങ്ങൾ തനിക്കറിയാമെന്നും, താൻ മരിച്ചാൽ പോലും കിച്ചു തന്നെ കാണാൻ വരരുതെന്നും രേണു സുധി വീഡിയോയിലൂടെ വ്യക്തമാക്കി. ഇരുവർക്കുമിടയിലുള്ള ഈ തർക്കം ഓൺലൈൻ ഇടങ്ങളിൽ വലിയ ചർച്ചയായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

