മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആര്.എസ് ആണ് വധു.
ദീർഘകാലത്തെ സൗഹൃദവും പ്രണയവും ഒടുവിൽ വിവാഹത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഈ വർഷം തുടക്കത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
നടന്റെ വിവാഹ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. മലയാള സിനിമയിൽ അരവിന്ദിന് വലിയൊരു ഇടം നേടിക്കൊടുത്തത് 24 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളാണ്.
പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ നന്ദനം എന്ന സിനിമയിലെ ഉണ്ണിയേട്ടൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കുന്നു. പിന്നീട് പല ചിത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി തുടർന്നു.
അടുത്തിടെ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലൂടെ വീണ്ടും ആ വേഷപ്പകർച്ചയിൽ എത്തിയപ്പോൾ മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

