സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസത്തേക്ക് കൂടി മഴ സജീവമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
മഴ മുന്നറിയിപ്പിന്റെ വിശദാംശങ്ങൾ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കർശന നിർദേശമുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്: പ്രധാന റോഡുകളിലെ വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സങ്ങൾക്കും, വാഹനങ്ങളിലെ കാഴ്ച മങ്ങുന്നതിനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ശ്രദ്ധിക്കണം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
മരങ്ങൾ കടപുഴകി വീഴുന്നത് വഴി വൈദ്യുതി തടസ്സമോ അപകടങ്ങളോ ഉണ്ടായേക്കാം. വീടുകൾക്കും മറ്റും ഭാഗിക കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.
കൂടാതെ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി പൊതുജനങ്ങൾ സുരക്ഷിത മേഖലകളിൽ തുടരാനും നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

