ആലുവ അസീസി കവലയിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ഹാൻഡ് വാഹന വിൽപന കേന്ദ്രമായ ‘ഫോർ വീൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് ഒന്നര ലക്ഷം രൂപയിലേറെ വിലമതിക്കുന്ന വാഹനവുമായി കടന്നുകളയുകയായിരുന്നു.
സംഭവം നടന്ന സമയത്ത് സ്ഥാപനത്തിലെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിലായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കൃത്യം നിർവഹിച്ചത്.
ഏകദേശം 30 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന യുവാവ് പാന്റും ചെക്ക് കളർ ഷർട്ടും ധരിച്ചാണ് ഷോറൂമിലെത്തിയത്. സ്ഥാപനത്തിലെ പാർട്ണറായ ഫൈസൽ ഇയാൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ബൈക്കുകൾ കാണിച്ചുകൊടുക്കുകയും ചെയ്തു.
പല വാഹനങ്ങൾ പരിശോധിച്ച ശേഷം, ഒന്നര ലക്ഷത്തിലേറെ വിലമതിക്കുന്ന ബജാജ് ഡോമിനോർ ബൈക്ക് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ടെസ്റ്റ് റൈഡിനായി അനുവാദം ചോദിച്ച യുവാവ്, കെ എൽ 35 കെ 8354 എന്ന നമ്പറിലുള്ള ബൈക്കുമായി പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.
ജീവനക്കാരുടെ കൺമുന്നിൽ വെച്ചുതന്നെ അതിവേഗത്തിൽ ബൈക്കുമായി യുവാവ് സ്ഥലം വിട്ടു. അര മണിക്കൂറിലേറെ കാത്തിരുന്നിട്ടും ഇയാൾ തിരികെ വരാതിരുന്നതോടെയാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്.
സംഭവത്തിൽ ഷോറൂം ഉടമകൾ ബൈക്കിന്റെ വിവരങ്ങൾ സഹിതം ആലുവ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

