കേന്ദ്ര माध्यमिक വിദ്യാഭ്യാസ ബോർഡ് (സിബിഎസ്ഇ) ഭരണസമിതിയിൽ സുപ്രധാനമായ നിയമനങ്ങൾ നടന്നു. ലോഖണ്ഡെ പ്രശാന്ത് സീതാറാം ആണ് സിബിഎസ്ഇയുടെ പുതിയ ചെയർമാനായി ചുമതലയേൽക്കുന്നത്.
വരുൺ ഭരദ്വാജ് ബോർഡിന്റെ പുതിയ സെക്രട്ടറിയായും നിയമിതനായി. നേരത്തെ സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിൽ സംഭവിച്ച വീഴ്ചകളുടെ പശ്ചാത്തലത്തിൽ, മുൻ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു ഈ നടപടി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ നിയമനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
സിബിഎസ്ഇയുടെ ഭരണനിർവ്വഹണം, സാമ്പത്തിക കാര്യങ്ങൾ, അഫിലിയേഷനുകൾ തുടങ്ങി ബോർഡിന്റെ നിർണ്ണായകമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ് സ്ഥാനമൊഴിഞ്ഞ സെക്രട്ടറി ഹിമാൻഷു ഗുപ്ത. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ ചർച്ചയായതോടെയാണ് ഭരണതലത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങിയത്.
പുതിയ ഭാരവാഹികളുടെ നിയമനത്തോടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് അധികൃതരുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

