സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ വിചിത്രമായൊരു അനുഭവമാണ് മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ അബ്ദുൾ മജീദ് പങ്കുവെക്കുന്നത്. വർഷങ്ങൾക്ക് മുൻപ് എഴുതിയ പിഎസ്സി പരീക്ഷയുടെ നിയമന ഉത്തരവ് വിരമിക്കൽ പ്രായം പിന്നിട്ട
ശേഷം ലഭിച്ചതിന്റെ അങ്കലാപ്പിലാണ് അദ്ദേഹം. 2005-ൽ പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപക തസ്തികയിലേക്ക് അബ്ദുൾ മജീദ് പിഎസ്സി പരീക്ഷ എഴുതുകയും റാങ്ക് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിരുന്നു.
എന്നാൽ നിയമന നടപടികൾ ഒന്നും നടക്കാത്തതിനെത്തുടർന്ന് 2008-ൽ ആ റാങ്ക് ലിസ്റ്റ് അസാധുവായതോടെ ആ പ്രതീക്ഷ അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നത് 18 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ തേടിയെത്തിയ അഡ്വൈസ് മെമ്മോയാണ്.
ഇപ്പോൾ 61 വയസ്സ് പ്രായമുള്ള അബ്ദുൾ മജീദിന് ലഭിച്ച ഈ ഉത്തരവ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതൊരു അപ്രതീക്ഷിത സംഭവമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുൾ മജീദ് വ്യക്തമാക്കിയത് ഇങ്ങനെ: “18 വർഷമായി ആ ഒഴിവ് നികത്തപ്പെടാതെ കിടക്കുകയായിരുന്നു.
ആ ജോലി എനിക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. പ്രായപരിധി കഴിഞ്ഞതിനാൽ ഇപ്പോൾ ജോലി ലഭിക്കാൻ ഒരു സാധ്യതയുമില്ല.” ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
അർഹമായ സമയത്ത് ലഭിക്കേണ്ടിയിരുന്ന ജോലി നഷ്ടപ്പെട്ടതിന് അബ്ദുൾ മജീദിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. ഉദ്യോഗസ്ഥരുടെ അനാസ്ഥയെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് വിഷയത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ നിയമന ഉത്തരവ് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ മുൻ ഉദ്യോഗാർത്ഥി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

