വൈറ്റില: പുതിയ അധ്യയന വർഷത്തിലേക്കുള്ള വരവേൽപ്പ് ടോക് എച്ച് ഇൻഡോർ സ്റ്റേഡിയത്തിൽ വർണ്ണാഭമായി നടന്നു. രണ്ടു മാസത്തെ വേനലവധിക്കുശേഷം ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ വിദ്യാലയത്തിലേക്ക് മടങ്ങിയെത്തി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മധുരവും കളഭവും നൽകിയാണ് കുട്ടികളെ അധ്യാപകർ സ്കൂളിലേക്ക് വരവേറ്റത്. ചടങ്ങിൽ ഭാരതീയ സംസ്കൃതിയുടെ തനിമ വിളിച്ചോതുന്ന രീതിയിൽ ഭഗവത് ഗീത, ബൈബിൾ, ഖുർആൻ എന്നിവയിൽ നിന്നുള്ള വചനങ്ങൾ വിദ്യാർഥികൾ പാരായണം ചെയ്തു.
ചടങ്ങിൽ സ്കൂൾ സെക്രട്ടറി വിബിൻ കെ. മാത്യു മുഖ്യപ്രഭാഷണം നടത്തി.
“കുട്ടികൾ അക്കാദമിക് മികവ് മാത്രമല്ല നല്ല സ്വഭാവം, കരുണ, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കണമെന്ന്” അദ്ദേഹം വിദ്യാർഥികളെ ഓർമ്മിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടെസ്സി കെ.
ജോസ് ചടങ്ങിൽ സംസാരിച്ചു. ട്രഷറർ ജോൺസൻ, ഡയറക്ടർ ഡോ.
അലക്സ് മാത്യു, വൈസ് പ്രിൻസിപ്പൽ ശാന്തി ജോസ്, ഹെഡ്മിസ്ട്രസ് ലത മുരളീധരൻ, നഴ്സറി ഇൻചാർജ് ദീപ്തി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

