കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ, നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ ഔദ്യോഗികമായി പരാതി നൽകി. കൊച്ചി ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനിലാണ് താരം പരാതി സമർപ്പിച്ചിരിക്കുന്നത്.
തനിക്കെതിരെ ടിനി ടോം തുടർച്ചയായി സൈബർ ഇടങ്ങളിൽ അധിക്ഷേപം നടത്തുന്നതായും വർഗീയ പരാമർശങ്ങൾ ഉന്നയിക്കുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. തന്റെ കുടുംബത്തെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും, നടന്റെ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അൻസിബ ആരോപിക്കുന്നു.
ഇതിനിടെ, നേരത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് അൻസിബ ഉന്നയിച്ച മാനസിക പീഡന പരാതിയിൽ അന്വേഷണം ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. സംഭവദിവസം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.
വിഷയത്തിൽ നടി ലക്ഷ്മിപ്രിയയുടെ ഭർത്താവിനോടും മൊഴി നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ മേഖലയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് ഇന്ന് വൈകുന്നേരം ചലച്ചിത്ര സംഘടനകളിലെ ഭാരവാഹികളുമായി ചർച്ച നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

