സംസ്ഥാനത്ത് ജൂൺ 28 തീയതി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ലഭ്യത ഉറപ്പാക്കാൻ രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ വെച്ച് മന്ത്രി കെ.മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ ഗതാഗതമന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിക്കും.
ശശി തരൂർ എംപി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി.രാജേഷ് എന്നിവർക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരിക്കും. സംസ്ഥാനത്തൊട്ടാകെ അഞ്ച് വയസ്സിൽ താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
ഇതിനായി 22,288 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 46,663 സന്നദ്ധ പ്രവർത്തകരെ ഇതിനായുള്ള പ്രത്യേക പരിശീലനത്തിന് ശേഷം നിയോഗിച്ചു കഴിഞ്ഞു.
സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവയ്ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങളിലും ബൂത്തുകൾ പ്രവർത്തിക്കും. ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.
സാധാരണ ബൂത്തുകൾ കൂടാതെ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ 539 ട്രാൻസിറ്റ് ബൂത്തുകളും സജ്ജീകരിക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട
പ്രദേശങ്ങൾ, മേളകൾ, വിവാഹ മണ്ഡപങ്ങൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ എത്തിക്കുന്നതിനായി 283 മൊബൈൽ ബൂത്തുകളും 9 ഉത്സവ/മേള ബൂത്തുകളും പ്രവർത്തനസജ്ജമാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

