കണ്ണൂർ: കണ്ണൂർ ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം കട വരാന്തയിൽ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു.
മുനമ്പം പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസ്സിൽ എൻ പ്രകാശനാണ് മരിച്ചത്. മാഹി -അഴിയൂർ എന്നിവടങ്ങളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു പ്രകാശന്.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാളെ കരിങ്കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് നിന്ന് രക്തം പുരണ്ട കരിങ്കല്ല് കണ്ടെത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

