കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡോടെ ഒന്നാം സമ്മാനം കരസ്ഥമാക്കി നിരഞ്ജന ശ്രീരാജ്. കഴിഞ്ഞ വർഷമായ 2024 ലും സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡോടെ നിരഞ്ജന ഒന്നാം സ്ഥാനം നേടിയിരുന്നു.
കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജന. കോട്ടയം കഞ്ഞിക്കുഴി ശ്രീഭവനിൽ കെ.ശ്രീരാജ് – സ്മിത ശ്രീരാജ് ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
കഴിഞ്ഞ എട്ടു വർഷമായി കോട്ടയം ശ്രീമൂകാംബിക നൃത്തകലാക്ഷേത്രത്തിൽ ആർഎൽവി പ്രദീപ് കുമാർ, കലാക്ഷേത്ര ചിത്ര പ്രദീപ് എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

