ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നൽകിയതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്ത് വർഷങ്ങളായി വോട്ടുകൊള്ള നടക്കുകയാണെന്നും ജനാധിപത്യം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയേക്കാൾ വലുതല്ല ബിജെപിയെന്നും, തടിച്ചുകൂടിയ ഈ ജനസാഗരം പ്രധാനമന്ത്രിക്കുള്ള വ്യക്തമായ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും രാഹുൽ ഗാന്ധി നന്ദി രേഖപ്പെടുത്തി.
ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പോരാട്ടമല്ലെന്നും, എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെയും ശബ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ജനാധിപത്യത്തെ അവസാനിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇത് കേവലം രാഷ്ട്രീയ നേതാക്കളുടെ മാത്രം ശബ്ദമല്ല, മറിച്ച് രാജ്യത്തിന്റെ തന്നെ ശബ്ദമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

