തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസൂത്രണ ബോർഡ് പരീക്ഷാ വിവാദവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ക്രൈം ബ്രാഞ്ചിന് പിഎസ്സി സെക്രട്ടറി മൊഴി നൽകി. കമ്മീഷനിൽ ചെയർമാൻ കൂട്ടായ ചർച്ചകൾ നടത്താറില്ലെന്നും, പല നിർണ്ണായക തീരുമാനങ്ങളും ചെയർമാനും ഹരിയും ചേർന്നാണ് എടുക്കാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ കേസിൽ സെക്രട്ടറിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടാതെ, പരീക്ഷാ കൺട്രോളറെയും പിഎസ്സി മുൻ ചെയർമാനെയും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
അതേസമയം, പരീക്ഷയിൽ സംഭവിച്ചത് തികച്ചും സാങ്കേതിക പിഴവ് മാത്രമാണെന്നാണ് അഡീഷണൽ സെക്രട്ടറി ആർ ഹരി ഹരികുമാർ കഴിഞ്ഞ ദിവസം മൊഴി നൽകിയത്. ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയത്.
സെക്രട്ടറി സതീഷ് അറിയിച്ച പ്രകാരം മൂല്യനിർണയ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. പരാതിക്കാരൻ സമർപ്പിച്ച വിവരാവകാശ രേഖപ്രകാരം മറുപടി നൽകിയപ്പോഴാണ് യഥാർത്ഥ പിഴവ് ബോധ്യപ്പെട്ടത്.
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ സെക്രട്ടറിയുടെ നേതൃത്വത്തിൽ ബോർഡിന്റെ പരിഗണനയ്ക്ക് വെച്ചിരുന്നു. എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പുനർമൂല്യനിർണയം നടത്താൻ സാധിച്ചില്ലെന്നും, താൻ ബോധപൂർവ്വം ആരെയും സഹായിച്ചിട്ടില്ലെന്നുമാണ് ഹരിയുടെ മൊഴി.
പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ ഹരിയെ കൊച്ചിയിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന അദ്ദേഹം എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ക്രമക്കേടുകൾ നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതല ഹരിക്കായിരുന്നു. ഇതോടൊപ്പം പ്രതി ചേർക്കപ്പെട്ട
മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയും ഹരിയെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതിയായതിനെ തുടർന്ന് ഹരിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാൻ എംആർ ബൈജുവിന്റെ വിശ്വസ്തനാണ് ഹരിയെന്നും, ചെയർമാനും ഹരിയും ചേർന്ന് യാതൊരുവിധ കൂടിയാലോചനകളുമില്ലാതെയാണ് എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതെന്നും കമ്മീഷനിലെ ചില അംഗങ്ങൾ നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

