സ്കൂളിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറവെ കളഞ്ഞുകിട്ടിയ ഒന്നേകാൽ പവന്റെ സ്വർണമാല ഉടമയായ അധ്യാപികയ്ക്ക് തിരികെ നൽകി എട്ടാം ക്ലാസ് വിദ്യാർത്ഥി പ്രകടമാക്കിയത് മാതൃകാപരമായ സത്യസന്ധത. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും കോളിയടുക്കം വയലാംകുഴിയിലെ നാരായണന്റെ മകനുമായ നിയോഗ് നാരായണൻ ആണ് നാടിന്റെയാകെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്കൂളിലേക്ക് പുറപ്പെടാൻ ഓട്ടോയിൽ കയറിയപ്പോഴാണ് നിയോഗിന് സ്വർണമാല ലഭിക്കുന്നത്.
ഒട്ടും വൈകാതെതന്നെ സുഹൃത്തിനൊപ്പം മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്ന ഈ മിടുക്കൻ, തനിക്ക് ലഭിച്ച ആഭരണം പൊലീസിന് കൈമാറുകയായിരുന്നു. അതിനിടെ, എരമം സ്വദേശിനിയായ അശ്വതി എന്ന അധ്യാപിക തന്റെ സ്വർണാഭരണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി അന്ന് വൈകിട്ട് സ്റ്റേഷനിൽ എത്തിയിരുന്നു.
സ്റ്റേഷനിൽ വിദ്യാർത്ഥി ഏൽപ്പിച്ച ആഭരണം തന്റേതാണെന്ന് അധ്യാപിക തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ശനിയാഴ്ച രാവിലെ നിയോഗിനെയും അധ്യാപികയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
തുടർന്ന് നിയോഗ് സ്വന്തം കൈകൊണ്ട് തന്നെ സ്വർണമാല അധ്യാപികയ്ക്ക് തിരികെ കൈമാറുകയായിരുന്നു. എസ്ഐ ടി.അഖിൽ, സ്റ്റേഷൻ റൈറ്റർ രാജേന്ദ്രൻ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഭരണം കൈമാറൽ ചടങ്ങ് നടന്നത്.
നഷ്ടപ്പെട്ടുപോയെന്ന് കരുതിയ പ്രിയപ്പെട്ട സ്വർണാഭരണം തിരികെ ലഭിച്ചതിന്റെ വലിയ സന്തോഷത്തോടുകൂടിയാണ് അധ്യാപിക സ്റ്റേഷനിൽ നിന്നും മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

