ദുബൈ: മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പനക്കൽ റിയാസ് (46) ദുബൈയിൽ നിര്യാതനായി. പനക്കൽ മുഹമ്മദിന്റെ മകനാണ്.
ഒക്ടോബർ 27-ന് താമസസ്ഥലത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ദീർഘകാലം ദുബൈ ഗോൾഡ് സൂഖിൽ ജോലി ചെയ്തിരുന്ന റിയാസ്, എട്ട് വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കുകയും കൊടിഞ്ഞി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുകയും ചെയ്തു.
ഖദീജയാണ് മാതാവ്. ഭാര്യ: ജമീല.
മക്കൾ: മുഹമ്മദ് സിനാൻ (അബൂദബി), അബ്ദുറഹ്മാൻ, മുസമ്മിൽ, ഫാത്തിമ ശദ. സഹോദരങ്ങൾ: ഹമീദ് (ദുബൈ), ഇസ്മായിൽ (ഷാർജ), സുലൈഖ, റംല, മൈമൂന, പരേതരായ പി ഹസ്സൻ കുട്ടി, സഫിയ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

