പയ്യന്നൂർ ∙ മംഗളൂരുവിൽ നിന്ന് ട്രാവലറിൽ കടത്തുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി 5 പേർ പൊലീസ് പിടിയിൽ. ശനി രാവിലെ പത്ത് മണിയോടെ ദേശീയ പാതയിൽ സർവീസ് റോഡിൽ എടാട്ട് കണ്ണങ്ങാട്ട് ക്ഷേത്ര റോഡിന് സമീപത്തുവച്ചാണ് കഞ്ചാവ് പിടിച്ചത്.
പരിയാരം മെഡിക്കൽ കോളജിന് സമീപം കണ്ണനായ്ക്കൽ ഹൗസിൽ സബിൻ വർഗീസ് (25), സഹോദരൻ സരിൻ വർഗീസ് (25), പരിയാരം അലക്യം പാലത്തിന് സമീപം നമ്പിലാൻ ഹൗസിൽ കുര്യാക്കോസ് (കാർലോസ്–25), വെള്ളരിക്കുണ്ട് ബളാൽ പി.ജി. അശ്വിൻ പ്രസാദ് (29), പിലാത്തറയിലെ കെ.വി.
അഭിജിത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച ട്രാവലറും പൊലീസ് പിടിച്ചെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

