തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ, ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാ വർക്കർമാരുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറപ്പുനൽകി. സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ സംഘടിപ്പിച്ച സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതോടെ, 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ തുടർന്നു വന്നിരുന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിന് സമാപനമായി. സമരം ഇനി ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലും സമരവേദിയിലെത്തി പിന്തുണയറിയിച്ചു. ഓണറേറിയം 21,000 രൂപയായി ഉയർത്തുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയായി അനുവദിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം.
സമരം ഒരു വർഷം പൂർത്തിയാകുന്ന 2026 ഫെബ്രുവരി 10-ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഓണറേറിയത്തിൽ 1000 രൂപ വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഭാഗിക വിജയമായി കണക്കാക്കിയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

