സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി തൃശൂരിൽ നടന്ന നീന്തൽ മത്സരത്തിനിടയിൽ കനത്ത മഴയിലും കാറ്റിലും പെട്ട് വേദി തകർന്നു വീണു. അക്വാട്ടിക് കോംപ്ലക്സിനായി സജ്ജീകരിച്ചിരുന്ന താത്ക്കാലിക മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്.
വൈകീട്ട് 6.30 ഓടെയായിരുന്നു ഈ അപകടമുണ്ടായത്. ഈ ദാരുണ സംഭവത്തിൽ നാല് കുട്ടികൾക്കും രണ്ട് രക്ഷിതാക്കൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
റിലേ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് മേൽക്കൂര തകർന്ന് വീണത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നത്.
എന്നാൽ, ഇത്രയും വലിയൊരു മേളയ്ക്കായി അതീവ ലളിതമായ ഷെഡ്ഡുകൾ മാത്രമാണ് സംഘാടകർ ഒരുക്കിയിരുന്നതെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കായികമേളയുടെ നടത്തിപ്പ് പൂർണ്ണ പരാജയമാണെന്ന് സ്ഥലത്തുണ്ടായിരുന്നവർ കുറ്റപ്പെടുത്തുന്നു.
വിദ്യാർത്ഥികൾക്ക് പരുക്കേറ്റ ഉടൻ തന്നെ അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായത് ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കളാണ്. അപകടമുണ്ടായ സമയത്ത് സംഘാടകരെ ആരെയും ഈ പരിസരത്ത് കാണാൻ സാധിച്ചില്ലെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

