കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിലെ വിചാരണ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതായി സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് ഈ തീരുമാനം പിൻവലിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.
പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും രേഖകളും കോടതിയിൽ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ചാണ് ദാരുണമായ അപകടം നടക്കുന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം.
ബഷീർ മരണപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു അപകടത്തിന് ഇടയാക്കിയ വാഹനം.
എന്നാൽ, അപകട സമയത്ത് വാഹനം ഓടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം.
കേസിൽ നിന്നും രക്ഷപെടാൻ ലക്ഷ്യമിട്ട് പൊലീസും തുടക്കത്തിൽ ഇതേ വാദമാണ് ഉന്നയിച്ചത്. എന്നാൽ സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ശക്തമായി ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും കള്ളക്കളി പുറത്തുവരികയും ഈ നീക്കം പാളുകയും ചെയ്യുകയായിരുന്നു.
കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

