കൊല്ലം ജില്ലയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് വലിച്ചുകീറി നശിപ്പിച്ചതായി റിപ്പോർട്ട്. യൂണിവേഴ്സിറ്റി ക്യാമ്പസുകളിലെ സംഘർഷ പശ്ചാത്തലത്തിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിലാണ് ഈ അനിഷ്ട
സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തയുടൻ തന്നെ ജില്ലാ നേതാക്കൾ നേരിട്ട് ഇടപെടുകയും പ്രശ്നം ശാന്തമാക്കാൻ ഫ്ലെക്സ് പൂർണ്ണമായി നീക്കം ചെയ്യുകയും ചെയ്തു.
സംഘർഷത്തിനിടയിലെ ഈ അതിക്രമം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

