പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദ്ദേവൂസ് ഒരുക്കിയ പുതിയ ചലച്ചിത്രം ‘ചെവിട്ടോര്‍മ്മ’ ലോകപ്രശസ്തമായ ബുസാന്‍ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. വരുന്ന ഒക്ടോബര്‍ മാസത്തിലാണ് ഈ അന്താരാഷ്ട്ര ചലച്ചിത്ര മേള അരങ്ങേറുന്നത്.
‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് ലിയോ തദ്ദേവൂസ്. മേളയിലെ ‘വിന്‍ഡോ റ്റു ഏഷ്യന്‍ സിനിമ’ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്ശിപ്പിക്കുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായാണ് ബുസാന്‍ ഫെസ്റ്റിവൽ കണക്കാക്കപ്പെടുന്നത്. ചിത്രത്തില്‍ പ്രമുഖ താരങ്ങളായ ദിലീഷ് പോത്തനും പൗളി വത്സനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയന്‍ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അണ്‍കോംബ്ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

